KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25 വർഷ ചരിത്രം ‘പെണ്ണൊരുമ’ പ്രകാശനം ചെയ്തു.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം ‘പെണ്ണൊരുമ’  പ്രകാശനം ചെയ്തു. പന്തലായനിബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്‌. ചെയർപേഴ്സൺ ടി. കെ. പ്രനീത ആദ്ധ്യക്ഷ്യത വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ പുസ്തക പ്രകാശനം നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ടി. ടി. ബിജേഷ് ഏറ്റുവാങ്ങി. മധു കിഴക്കയിൽ പുസ്തകം പരിചയപ്പെടുത്തി.
Advertisements
പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി. വേണു,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ, ബ്ലോക്ക്‌പഞ്ചായത്ത്‌ അംഗം ഇ. കെ. ജൂബിഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. ടി. രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ എന്നിവർ സംസാരിച്ചു. സി. ഡി എസ്‌. വൈസ് ചെയർപേഴ്സൺ ഷമിത. സി. കെ  സ്വാഗതവും കവിത നന്ദിയും പറഞ്ഞു.