KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ അംഗം കെ ടി മജീദ് (60) അന്തരിച്ചു

കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ അംഗം താഴെ കെടയമ്പ്രത്ത് കെ ടി മജീദ് (60) ” മാസ് ” അന്തരിച്ചു. ഏഴാം വാർഡ് യുഡിഎഫ് പ്രതിനിധി ആയിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സൗദ.
മക്കൾ: സാജിദ്, സജ്ജാദ്. മരുമക്കൾ: സെൽമ, ജെബി.സഹോദരങ്ങൾ: ഇമ്പിച്ചായിഷ ഹജ്ജുമ്മ, കെ ടി എം കോയ (പന്തലായനി ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ആലി, ഇമ്പിച്ചാമിന, സുബൈദ, അഷറഫ്, സാഫിറ. മയ്യത്ത് നമസ്കാരം ഉച്ചക്ക് 1 മണിക്ക് ചേലിയ ജുമാ മസ്ജിദിൽ നടക്കും.