KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുബശ്രീ കലോത്സവത്തിന് ഇന്ന് സമാപനം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുബശ്രീ കലോത്സവത്തിന് ഇന്ന് സമാപനം വ്യത്യസ്ത പരിപാടികളുമായി ഡിസംബർ 24 മുതൽ ആരംഭിച്ച പരിപാടി ഇന്ന് കലാ മത്സരങ്ങളോടെ സമാപിക്കും. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥി ആയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ടി.എം.കോയ, ജുബീഷ് , ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ ബേബി സുന്ദർരാജ്, ഗീത കാരോൽ, ബിന്ദു മുതിരക്കണ്ടത്തിൽ, രമേശൻ കിഴക്കയിൽ, സുധ, തെസ്ലി നസീർ, രതീഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സി.ഡി.എസ്. ചെയർപേഴ്സൺ പ്രനീത. ടി. കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു.