KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു

കൊയിലാണ്ടി: പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു. എളാട്ടേരി നടയ്ക്കൽ ഭാഗത്താണ് ഭ്രാന്തൻ നായയെ നാട്ടുകാർ അടിച്ചു കൊന്നത് കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച നായ പശുവിനെയും, മറ്റു തെരുവുപട്ടികളെയും കടിച്ചതായാണ് വിവരം, ഇത് കാരണം വിദ്യാർത്ഥികളും, തൊഴിലിനു പോകുന്നവരും ഭീതിയിലായിരുന്നു.

കടിയേറ്റ നായകളെ പിടിക്കാൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ആവശ്യമായ നടപടികൾ ചെയ്തില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചതായാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഈ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.

Share news
error: Content is protected !!