KOYILANDY DIARY

The Perfect News Portal

കാർപെൻ്ററി വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ

കൊയിലാണ്ടി: മരപ്പണി തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കാർപെൻ്ററി വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. കൺവൻഷൻ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. അനിൽ അണേലയുടെ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. 
സംസ്ഥാന പ്രസിഡണ്ട് സഹദേവൻ ബാലുശ്ശേരി മുഖ്യ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മരപ്പണി തൊഴിലാളിയായ അംബിക നൊച്ചാടി നെ ആദരിച്ചു. ലളിത ടീച്ചർ, കെ. സുരേഷ് ബാബു, സഞ്ജയൻ കെ, ഉണ്ണികൃഷ്ണൻ. എൻ. എ, സന്തോഷ് കുമാർ ടി, സുധാകരൻ പി. ആർ, ശിവദാസൻ എൻ.പി. തുടങ്ങിയവർ സംസാരിച്ചു. പി.എം വിശ്വകർമ്മ യോജന പദ്ധതിയുടെ ബോധവൽക്കണ ക്ലാസ് സുകൃത് ടി.കെ. നടത്തി.
Advertisements
ഭാരവാഹികളായി കെ. സുരേഷ് ബാബു (പ്രസിഡണ്ട്), അനിൽ അണേല (ജനറൽ സെക്രട്ടറി), പ്രകാശൻ നടുവണ്ണൂർ (ട്രഷറർ), ദിനേശ് ചാത്തമംഗലം (വൈസ് പ്രസഡണ്ട്), രാജൻ നമ്പ്രത്ത്കര (ജോയൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.