KOYILANDY DIARY

The Perfect News Portal

അരവണയിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ല, ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോര്‍ട്ട്

ശബരിമല അരവണയിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി റിപ്പോര്‍ട്ട്. പരിശോധനയില്‍ ഗുരുതര പ്രശ്നമുള്ള 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഏലയ്ക്ക ഗുണനിലവാരമില്ലാത്തതെന്ന് നേരത്തെ തിരുവനന്തപുരത്തെ ലാബിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഏലയ്ക്ക ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കൊച്ചി ലാബിൽ പരിശോധിക്കാൻ കോടതി നിർദേശിച്ചത്. നിലവിൽ കരാർ കമ്പനി നൽകിയ ഏലക്ക പൂർണമായി ഒഴിവാക്കി പുതിയ ഏലക്ക വെച്ച് അരവണ തയ്യാറാക്കേണ്ടി വരുമോയെന്ന കാര്യം ഇനി കോടതി ഉത്തരവ് വരുമ്പോൾ വ്യക്തമാകും.