KOYILANDY DIARY

The Perfect News Portal

BRC പന്തലായനി പഠന യാത്ര നടത്തി

കൊയിലാണ്ടി: BRC പന്തലായനി ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കുമായി പഠന യാത്ര നടത്തി. BRC യുടെ പഠന യാത്ര നവംമ്പർ 5 രാവിലെ 9 30 ന് കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു.  പ്ലാനറ്റോറിയം, ആകാശവാണി നിലയം, കോഴി ക്കോട് റെയിൽവേ സ്റ്റേഷൻ, ദേശാഭിമാനി പത്ര പ്രിന്റിംഗ് സ്ഥാപനം തുടങ്ങിയ പൊതു ഇടങ്ങൾ സന്ദർശിച്ചു.

പ്ലാനറ്റേറിയത്തിലെ ആകാശ കാഴ്ചകളും,  പത്രത്തിന്റെ പ്രിന്റിംഗ് രീതികളും ആകാശവാണി നിലയത്തിലെ പ്രവർത്തനങ്ങളും വളരെ ലളിതമായി വിവരിച്ചു തന്നതും  വളരെ ആകർഷകമായി. രുചികരമായ ഉച്ചഭക്ഷണവും വിജ്ഞാന പ്രദമായ നവ്യാനുഭവങ്ങളും ഈ യാത്രയെ  ആനന്ദകരമാക്കി.