KOYILANDY DIARY

The Perfect News Portal

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. പ്രതി പിടിയിൽ

കണ്ണൂർ : റെയിൽവേ സ്റ്റേഷനിലെ ബോംബ് ഭീഷണിക്ക് പിന്നിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലു വയലിൽ പി. എ. റിയാസാണ് പിടിയിലായത്. ഇന്നലെ രാത്രി റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചതായി ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോണ്‍ വിളിച്ച് പറയുകയായിരുന്നു.

ടൗൺ ഇൻസ്പെക്ടർ പി. എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്. ഐ. സി. എച്ച്. നസീബാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.