KOYILANDY DIARY

The Perfect News Portal

ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ. ​ഗുജറാത്തിൽ നിന്നുള്ള ജി​ഗ്നേഷ് മിലാനി, കശ്യപ് കുമാർ ലലാനി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

സുരക്ഷാ ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറിയ ഇവർ തങ്ങളുടെ കയ്യിൽ ന്യൂക്ലിയർ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണ മേഖലയിൽ കോൺട്രാക്ടർമാരായി ജോലി ചെയ്യുകയാണ് ഇവർ. ഐപിസി സെഷൻ 182, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.