KOYILANDY DIARY

The Perfect News Portal

ബി.എം.എസ് മാർച്ചും ധർണ്ണയും നടത്തി

ബി.എം.എസ് മാർച്ചും ധർണ്ണയും നടത്തി. കൊയിലാണ്ടി: നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും സർക്കാർ കവർന്നെടുക്കുന്നുവെന്നാരോപിച്ച് നിർമാണ തൊഴിലാളി സംഘം (ബി.എം.എസ്) പന്തലായനി വില്ലേജ് ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി.

തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കണമെന്നും, അന്യായമായി വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി. എം.പ്രശാന്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇ. ഗിരീഷ്, കെ.ഷാജി, എൻ.കെ. രാജേഷ്, കെ.രാജൻ പെരുവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.