KOYILANDY DIARY

The Perfect News Portal

ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന് ബിഷപ്

ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ് തോമസ് ജെ നെറ്റോ. പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമെന്നും ബിഷപ്പിന്റെ വിമർശനം ഉന്നയിച്ചു.

വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ് ആർ സി എ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷൻ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുപോലും സ്വീകരിക്കാൻ കഴിയുന്നില്ലെന്നും വിമർശനം. നല്ലിടയൻ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സർക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.