KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട

കോഴിക്കോട്: കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട. 130 കിലോ ചന്ദനവും ചന്ദനം ചെത്തി ഒരുക്കാൻ ഉപയോഗിച്ച ആയുധങ്ങളും പിടികൂടി. വിനോദൻ എം..കെ, (S/o . നാണു നായർ), മാതിക്കണ്ടി, മുചുകുന്ന്. പി.ഒ, ബൈജു. (S/o ബാലരാമൻ), എളമ്പിലാശ്ശേരി, ഉള്ളിയേരി പി.ഒ, ബജിൻ . എം.പി, (ട/0. ഭാസ്ക്കരൻ), മരക്കാട്ടു പൊയിൽ, മുചുകുന്ന്, രതീഷ് പി എം (s/o രാമകൃഷ്ണൻ), പാറയിൽ മീത്തൽ, മുചുകുന്ന് എന്നിവരാണ് അറസ്റ്റിലായത്.
,.
.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് വിഭാഗം ഡിവിഷണൽ ഫോറസികേ ഓഫീസറുടെ നിർദ്ദേശാനുസരണം കോഴിക്കോട് വനം വിജിലൻസ് വിഭാഗം ഇന്ന് കൊയിലാണ്ടി താലൂക്ക് മൂടാടി പഞ്ചായത്തിൽ വിനോദൻ, മാതികണ്ടി, മുച്ചുകുന്ന് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 130 കിലോയോളം ചന്ദനവും ചന്ദനം ചെത്തി ഒരുക്കാൻ ഉപയോഗിച്ച വാക്കത്തി, ഇലക്ട്രോണിക് ത്രാസ്, ഒരു മാരുതി expresso കാർ, ഹോണ്ട ആക്ടീവ സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തത്.
.
ശ്രീജിത്ത്‌ എ പി. റെയിഞ്ച് ഫോറസ്ററ് ഓഫീസർ, പ്രശാന്തൻ കെ. പി സെക്ഷൻ ഫോറസ്ററ് ഓഫീസർ, മുഹമ്മദ്‌ അസ്‌ലം സി ബീറ്റ് ഫോറസ്ററ് ഓഫീസർ, ദേവാനനന്ദൻ എം ബീറ്റ് ഫോറസ്ററ് ഓഫീസർ, ശ്രീലേഷ് കുമാർ ഇ. കെ ബീറ്റ് ഫോറസ്ററ് ഓഫീസർ, ശ്രീനാഥ്  കെ വി ബീറ്റ് ഫോറസ്ററ് ഓഫീസർ, ലുബൈബ എൻ ബീറ്റ് ഫോറസ്ററ് ഓഫീസർ, പ്രബീഷ് ബി ബീറ്റ് ഫോറസ്ററ് ഓഫീസർ, ജിതേഷ് പി ഫോറസ്ററ് ഡ്രൈവർ 
1ജിജീഷ് ടി കെ ഫോറസ്ററ് ഡ്രൈവർ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ചന്ദനം പിടികൂടിയത്.
.
,
പിടിച്ചെടുത്ത ചന്ദനത്തിന് സുമാർ 5 ലക്ഷം രൂപ വില കണക്കാക്കുന്നു.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. പ്രതികളെയും വസ്തുക്കളും വിശദമായ അന്വേഷണങ്ങൾക്കായി പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് കൈമാറി.
Share news
error: Content is protected !!