KOYILANDY DIARY

The Perfect News Portal

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബിഗ് ക്യാൻവാസ് ചിത്രരചന നടന്നു

ലഹരി ക്കെതിരെ പടയൊരുക്കം.. ബിഗ് ക്യാൻവാസ് ചിത്ര രചന.. കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി യുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ബിഗ് ക്യാൻവാസ് ചിത്രരചന നടന്നു. നിരവധി കുട്ടികളും മുതിർന്ന ചിത്രകാരന്മാരും രചനയിൽ പങ്കെടുത്തു. ലഹരിക്കെതിരെ പടയൊരുക്കം എന്ന വിഷയത്തെ ആസ്പദ മാക്കി ചിത്ര പടം 22 എന്ന പേരിൽ നടന്ന ചിത്രരചന പ്രശസ്ത ശില്പി ഷാജി പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. കെ എൻ രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.

വിദ്യാർത്ഥികളിലും പെൺകുട്ടികളിലും ലഹരി വസ്തുക്കളുടെ ഉപഭോഗതൃഷ്ണ വളരെയധികം വർധിച്ചുവരുന്നതായും ചിത്രകല എന്ന മാധ്യമത്തിനു സാധ്യത ഏറെയാണെന്നും ഷൈജ് പറഞ്ഞു. ലഹരി ദുരന്തത്തിന്റെ തീവ്രത മനുഷ്യ മനസ്സിലേക്ക് സന്നിവേശിപ്പിക്കാൻ ചിത്രങ്ങൾക്ക് കഴിയുമ്പോലെ മറ്റൊരു മാധ്യമത്തിനും കഴിയുകയില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ലൈബ്രറി പരിസരത്ത് നിറഞ്ഞ സദസ്സിൽ കെ ജയന്തി ടീച്ചർ സ്വാഗതവും അരുൺ ലാൽ നന്ദിയും പറഞ്ഞു.

Advertisements