KOYILANDY DIARY

The Perfect News Portal

ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസിൽ കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ് കനോയിങ് 1000 മീറ്ററില്‍ വെങ്കല നേട്ടം. അതേസമയം വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ ഉറപ്പിച്ചു.

4 X 400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. പുരുഷന്‍മാരുടെ ഡെക്കാലണില്‍ തേജസ്വിന്‍ ശങ്കര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നേപ്പാളിനെതിരേ മത്സരിക്കുന്നു. ഇന്ത്യ 61 മെഡലുകളോടെ നാലാം സ്ഥാനത്താണ്. 13 സ്വര്‍ണം, 24 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നില.