KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം

ന്യൂഡൽഹി: ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്ത മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്.
അതേസമയം, മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി.

മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് ആശുപത്രി അധികൃതർ. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു. നിലവിലുള്ള ജീവനക്കാർക്ക് പരിചരിക്കാൻ കഴിയുന്നതിനും ഏറെയാണ് എത്തുന്ന രോഗികളുടെ എണ്ണം. മരണത്തിന് കാരണം ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രം​ഗത്തെത്തി.