KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്ത്: ഇന്ത്യക്ക് ഏഴാം സ്വർണം സമ്മാനിച്ച് വനിതാ ടീം

.

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് സുവർണ നേട്ടം. വനിതാ കോമ്പൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യയുടെ അഭിമാനകരമായ ഏഴാം സ്വർണ മെഡൽ നേട്ടം. ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ചൈനയെ പരാജയപ്പെടുത്തിയാണ് ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പ്രിതിക പ്രദീപ് എന്നിവരടങ്ങുന്ന ഇന്ത്യൻ വനിതാ സംഘം പൊന്നണിഞ്ഞത്. ചൈനയ്‌ക്കെതിരെ 234-228 എന്ന സ്കോറിനാണ് ഇന്ത്യൻ ടീമിന്റെ തകർപ്പൻ വിജയം.

 

സെമിഫൈനലിൽ ശക്തരായ ദക്ഷിണ കൊറിയയെ 234-233 എന്ന ആവേശകരമായ സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം ഫൈനലിലേക്ക് മാർച്ച് ചെയ്തത്. അമ്പെയ്ത്തിലെ ഈ ഉജ്ജ്വല നേട്ടത്തോടെ ഇന്ത്യ മെഡൽ പട്ടികയിൽ മുന്നേറുകയാണ്. അതിനിടെ, വനിതാ ടീം സ്ക്വാഷിൽ തൻവി ഖന്നയും അനാഹത് സിങ്ങും സെമിഫൈനലിലേക്ക് യോഗ്യത നേടിയതോടെ ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടി ഉറപ്പായിട്ടുണ്ട്. നിലവിൽ മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ, വരും മത്സരങ്ങളിലൂടെ സ്ഥാനം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്.

 

Share news