KOYILANDY DIARY.COM

The Perfect News Portal

ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി 17 കേന്ദ്രങ്ങളിൽ DYFI ഗാന്ധി സ്മൃതി

DYFI ഗാനിധി സ്മൃതി… കോഴിക്കോട്: ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി ‘രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുന്നു’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്‌.ഐ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും തിങ്കളാഴ്‌ച ഗാന്ധി സ്മൃതി സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിനാണ്‌ പരിപാടി. ഓരോ കേന്ദ്രത്തിലും പതിനായിരക്കണക്കിന് യുവജനങ്ങൾ അണിനിരക്കും.

കോഴിക്കോട് സൗത്തിൽ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനൻ, ബാലുശേരിയിൽ സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, വടകരയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ലതിക, കോഴിക്കോട് ടൗണിൽ പി. സി. ഷൈജു, കുന്നുമ്മലിൽ എൽ. ജി .ലിജീഷ്, നരിക്കുനിയിൽ ടി. കെ. സുമേഷ്, കൊയിലാണ്ടിയിൽ കെ. എം. സച്ചിൻ ദേവ് എം.എൽ.എ, സി. അസ്വനിദേവ്, കക്കോടിയിൽ ദീപു പ്രേംനാഥ്, ഒഞ്ചിയത്ത്‌ കെ. എം. നിനു, താമരശേരിയിൽ എം. ഗിരീഷ്, പേരാമ്പ്ര എ. എം. റഷീദ്, കോഴിക്കോട് നോർത്തിൽ പി. നിഖിൽ, ഫറോക്കിൽ ടി. അതുൽ, കുന്നമംഗലത്ത്‌ പി. വി. അമൃത, തിരുവമ്പാടിയിൽ ബി. പി. ബബീഷ്, പയ്യോളിയിൽ പി. രാഹുൽരാജ് എന്നിവർ പരിപാടി ഉദ്‌ഘാടനം ചെയ്യും.

 

Share news
error: Content is protected !!