KOYILANDY DIARY

The Perfect News Portal

അരിക്കുളം കണ്ണമ്പത്ത് ശ്രീ മന്നൻകാവ് ശിവ ക്ഷേത്രം പ്രതിഷ്ഠാ ദിനോത്സവം.

അരിക്കുളം: കണ്ണമ്പത്ത് ശ്രീ മന്നൻകാവ് ശിവ ക്ഷേത്ര പ്രതിഷ്ഠാ ദിനോത്സവം ഫെബ്രുവരി 13 മുതൽ 19 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപാടും മേൽശാന്തി ഹൃഷികേശ് നമ്പൂതിരി പാടും ചടങ്ങുകൾക്കു നേതൃത്വം നൽകും. 18നു രജീന്ദ്രൻ മാസ്റ്റർ അധ്യാത്മീക പ്രഭാഷണം നടത്തും. 19നു ക്ഷേത്ര ചടങ്ങുകളും, വൈകിട്ട് ഭക്ത  ജനങ്ങൾ പങ്കെടുക്കുന്ന വർണ്ണോജ്വല ഘോഷയാത്രയും നടക്കും.

തുടർന്നു കണ്ണമ്പത്ത് കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റും, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും, വെടിക്കെട്ടും ഉണ്ടാകുമെന്ന് പ്രസിഡണ്ട് ഗിരീഷ്‌കുമാർ, സെക്രട്ടറി സുനിൽ, ജോ. സെക്രട്ടറി സ്മിതേഷ് ബാബു, എക്സിക്യൂട്ടീവ് ഓഫീസർ ബാലകൃഷ്ണൻ, ട്രസ്റ്റി ചെയർമാൻ സി. ജിനചന്ദ്രൻ, ട്രസ്റ്റീമാരായ സി. കെ. സുനത. പി. കെ. കെ. ബാബു, കെ. രാധ. എന്നിവർ അറിയിച്ചു.