KOYILANDY DIARY

The Perfect News Portal

അംഗൻവാടികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കർമ്മ പദ്ധതി തയ്യാറാക്കും

കൊയിലാണ്ടി മുനിസിപ്പാലിറ്റി പരിധിയിലെ അംഗൻവാടികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ചെയർപേഴ്സൺ കെ. പി. സുധ പറഞ്ഞു. പദ്ധതി ലക്ഷ്യം വെച്ച് നഗരസഭയിലെ 71 അങ്കണവാടി കേന്ദ്രങ്ങളിലെയും കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ടൌൺ ഹാളിൽ വെച്ചു നടത്തി. കൊയിലാണ്ടിയിലെ അങ്കൻവാടികളുടെ പ്രവർത്തനം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അതിലേറെ സൌകര്യങ്ങളും ഇനിയും ഉണ്ടാക്കേണ്ടതായിട്ടുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർപേഴ്സൺ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി നടന്ന യോഗത്തിൽ ഗുണഭോക്താക്കളിൽ നിന്ന് ഉയർന്നുവന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ആദ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ സംസാരിച്ചു. ഐസിഡിസി സൂപ്പർവൈസർമാരായ സബിത സ്വാഗതവും എസ് വീണ നന്ദിയും അറിയിച്ചു. 100 ഓളം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.