KOYILANDY DIARY

The Perfect News Portal

അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ടിക്ട് 224 (s) കൺവൻഷൻ

കൊയിലാണ്ടി: കാസർഗോഡ് മുതൽ മലപ്പുറം ജില്ലകൾ വരെയുള്ള അലയൻസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 (s), കേരളയുടെ കൺവൻഷനും അവാർഡ് വിതരണം നടത്തി, ഡിസ്ട്രിക്ട് ഗവർണർ ഷമീർ കളത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പാസ്റ്റ് ഗവർണർ കെ. സുരേഷ് ബാബു നടത്തി.
റിനിൽ മനോഹർ, വിജയൻ ഇളയാടത്ത്, വി.പി. സുകുമാരൻ , നൗഷാദ് ടി.എം. നിസ്സാം തിരൂർ, അബ്ദുൾ റസാഖ് ഹാജി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ ഹാഫിസ് വലിയ പറമ്പത്ത് (ഡിസ്ട്രിക്ട് ഗവർണർ), സാജിത് തിരൂർ (സെക്രട്ടറി), കെ.ടി. സെബാസ്റ്റ്യൻ (ട്രഷറർ) , വിജയൻ ഇളയാടത്ത്, വി.പി. സുകുമാരൻ (വൈസ് ഗവർണർ), മനോജ് തലശ്ശേരി (പി.ആർ.ഒ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.