കൊയിലാണ്ടിയിൽ മിനിലോറിയും ലോറിയും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: പോലീസ് സ്റ്റേഷനു മുന്നിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. 4 പേർക്ക് പരിക്ക്. മിനിലോറിയും മിനി കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനി ലോറിയുടെ കേബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷ്പപെടുത്തിയത്. ഇന്ന് രാവിലെ 9:30ഓടു കൂടിയാണ് അപകടം ഉണ്ടായത്.
.

.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടുകൂടിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരിക്കേറ്റ നാലു പേരെയും കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു.
.

.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുകേഷ് കെ.ബി, കുമാർ നിധിൻരാജ്, ജാഹിർ എം, ഹോംഗാർഡുമാരായ ബാലൻ ടി.പി, അനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



