KOYILANDY DIARY

The Perfect News Portal

റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻപോയ യുവാവിനെ രക്ഷപ്പെടുത്തി.

റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്നാണ് യുവാവിനെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് തീവണ്ടിക്ക് മുന്നിൽ ആത്മഹത്യ ഒരാൾ ശ്രമിക്കുന്നതായ വിവരം ഫയർഫോഴിസിൽ അറിയിക്കുന്നത്. ആ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇയാളെ ആത്മഹത്യ ചെയ്യുന്നതിൽ നിന്നും തടയുകയായിരുന്നു.
ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ റെയിൽവെ ട്രാക്കിൽ എത്തുകയും യുവാവിനോട് ദീർഘനേരം സംസാരിച്ചതിന്ശേഷം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തലശ്ശേരി ടെംപിൾ ഗേറ്റ് സ്വദേശി ബൈജു മോൻ ആണ് ആത്മഹത്യ ശ്രമം നടത്തിയത്.
പിന്നീട് ഇദ്ദേഹത്തെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അഗ്നിശമന ജീവനക്കാരുടെയും സാഹയാത്രക്കാരുടെയും സമയോചിതമായി ഇടപെടൽ കൊണ്ട് ഒരു ജീവനാണ് തിരിച്ചു കിട്ടിയത്.