KOYILANDY DIARY

The Perfect News Portal

ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ്‌ പിടിയിൽ

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ്‌ പിടിയിൽ. കരിപ്പൂർ സ്വദേശി പള്ളിയാലിൽ നബീലിനെയാണ് (20) റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളി രാവിലെ ഒമ്പതോടെ കോഴിക്കോട് സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസിൽനിന്ന് യുവതി ഇറങ്ങവേയായിരുന്നു  അതിക്രമം. യുവതി ബഹളം വച്ചപ്പോൾ ​റെയിൽവേ പൊലീസ്‌  പിടികൂടി. യുവതിയുടെ പരാതിയിൽ  പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. പ്രതിയെ  റിമാൻഡ്‌ ചെയ്തു.