KOYILANDY DIARY

The Perfect News Portal

വടകരയിൽ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു

വടകരയിൽ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. പുതുപ്പണം: അയനിക്കാട് കിഴക്കേ താരേമ്മൽ ഇസ്മയിലിൻ്റെ ഭാര്യ ജമീല (60) യാണ് മരിച്ചത്. പുതുപ്പണം ബ്രദേഴ്സ്  ബസ് സ്റ്റോപ്പിനടുത്തെ പെട്രോൾ പമ്പിന് പിറകിലെ റെയിൽവെ ട്രാക്കിൽ ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.