KOYILANDY DIARY

The Perfect News Portal

സ്വർണ്ണക്കപ്പുമായി നഗരത്തിൽ വിജയഘോഷയാത്ര നടത്തി

സ്വർണ്ണക്കപ്പുമായി നഗരപ്രദക്ഷിണം. കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടിയ കോഴിക്കോട് ടീം സ്വർണ്ണക്കപ്പുമായി നഗരത്തിൽ വിജയഘോഷയാത്ര നടത്തി.
തുറന്ന ജീപ്പിൽ മുത്തുക്കുടകളുടെയും ബാൻഡ്‌ മേളത്തിൻ്റെയും അകമ്പടിയോടെയായിരുന്നു നഗരപ്രദക്ഷിണം. വിദ്യാർഥികളും അധ്യാപകരും സംഘാടകസമിതി പ്രവർത്തകരും ഘോഷയാത്രയിൽ പങ്കാളിയായി. മുതലക്കുളത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ബി. ഇ. എം. സ്കൂളിൽ സമാപിച്ചു.
മന്ത്രി പി. എ. മുഹമ്മദ് റിയാസ്  ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം പരാതികളില്ലാതെ സമയബന്ധിതമായി നടത്താനായെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ നടത്തിപ്പിൽ മികച്ച സേവനത്തിന് കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളെയും ഹരിതകർമസേന അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു.
Advertisements