KOYILANDY DIARY

The Perfect News Portal

ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.

വടകര: ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് എടച്ചേരി പോലീസിൻ്റെ പിടിയിലായത്. പാലക്കാട് ഷോളയൂരിൽ ഭാര്യയുടെ ബന്ധുവീടിനു സമീപം ഒളിച്ചു താമസിക്കുകയായിരുന്ന പ്രതി ഇന്നലെ ഉച്ചയോടെയായിരുന്നു പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ പണം വെച്ചു ചീട്ടു കളിക്കുന്ന സംഘത്തെ പിടികൂടാനെത്തിയ എ.ആർ ക്യാമ്പിലെ പോലീസുകാരൻ അഖിലേഷിന് കുത്തേറ്റത്.