കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു
കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു. പയ്യോളി സ്വദേശി പട്ടേരി റയീസ് (34) എന്നയാളാണ് മരിച്ചതെന്നറിയുന്നു. മംഗലാപുരം ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സപ്രസിൽ നിന്നാണ് ഇയാൾ വീണതെന്നറിയുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നിന്ന് കോഴിക്കോട്ട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.