KOYILANDY DIARY

The Perfect News Portal

ക​രു​വ​ണ്ണൂ​രി​ൽ കി​ണ​റ്റി​ൽ ​വീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി

പേ​രാ​മ്പ്ര: ക​രു​വ​ണ്ണൂ​രി​ൽ കി​ണ​റ്റി​ൽ ​വീ​ണ വീ​ട്ട​മ്മ​യെ പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലയോടെയായിരുന്നു സംഭവം. കു​റ്റി​യു​ള്ള​തി​ൽ സ​തി​ (60) യാണ് 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്.

അ​യ​ൽ​വാ​സി​ക​ളാ​യ പേ​രാ​മ്പ്ര ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ർ​ഡ് എ.​ സി. അ​ജീ​ഷും വെ​ങ്ങി​ലാ​ട്ട് ഹാ​രി​സും കി​ണ​റ്റി​ലി​റ​ങ്ങു​ക​യും ക​യ​റി​ൽ തൂ​ങ്ങി നി​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തു​ന്ന​തു​വ​രെ വീ​ട്ട​മ്മ​യെ താ​ങ്ങി​നി​ർ​ത്തു​ക​യും ചെ​യ്തു. അപകടത്തിൽ ഇവരുടെ കൈ​ക്ക് ചെ​റി​യ പ​രി​ക്കേറ്റിട്ടുണ്ട്.

അ​സിസ്റ്റൻ്റ് സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ പി. ​വി​നോ​ദിൻ്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ​ർ ​ഇ.​ എം. പ്ര​ശാ​ന്ത്, പി.​ ആ​ർ. സ​ത്യ​നാ​ഥ്, എ.​ കെ. ഷി​ഗി​ൻ ച​ന്ദ്ര​ൻ, ആ​ർ. ജി​നേ​ഷ്, ഹോം ഗാ​ർ​ഡ് എ​ൻ.​ എം. രാ​ജീ​വ​ൻ എ​ന്നി​വ​ർ ചേർന്ന് ര​ക്ഷാ​പ്ര​വർത്തനങ്ങൾ നടത്തി.

Advertisements