KOYILANDY DIARY

The Perfect News Portal

ഉത്സവ വരവിൽ ആർപ്പു വിളികളുമായി സ്ത്രീകളുടെ സംഘം

ഉത്സവ വരവിൽ ആർപ്പു വിളികളുമായെത്തിയ സ്ത്രീകളുടെ പ്രകടനം അമ്പരപ്പിച്ചു..  കൊയിലാണ്ടി: അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ കുല വരവിലാണ് സ്ത്രീകളുടെ ആർപ്പ് വിളി വേറിട്ട കാഴ്ചയായി മാറിയത്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുരുഷന്മാർ മാത്രം കയ്യടക്കിയിരുന്ന ആർപ്പ് വിളികളാണ് ഇവിടെ സ്ത്രീകൾ ഏറ്റെടുത്തത്.

ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചുവടുകൾ വെച്ചുകൊണ്ട് ആവേശം ഒട്ടും ചോരാതെ ആണ് ആർപ്പ് വിളി. അണേല വലിയ മുറ്റം തറവാട്ടിലെ സ്ത്രീകളും കുട്ടികളും ആണ് ആർപ്പുവിളിയിൽ പങ്കെടുത്തത്. ആഘോഷ വരവ് ക്ഷേത്രത്തിലെത്തിയതോടെ പ്രശസ്ത തെയ്യം കലാകാരൻ നിധീഷ് പെരുവണ്ണാന്റെ ഭഗവതി തിറയോട് കൂടിയ താലപ്പൊലിയും മറ്റു തിറകളും പുലർച്ചെവരെ കെട്ടിയാടി.