KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു

കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു. മത്സ്യതൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം ബീച്ചിലെ അരയൻ്റെ പറമ്പിൽ സുരേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള ‘ശ്രീകൃഷ്ണ’ എന്ന തോണിയാണ് തകർന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ തോണി കടൽക്ഷോഭത്തിൽ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. തോണിയിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

തോണി പൂർണ്ണമായും തകർന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടത്തിൽപ്പെട്ട തോണി മറ്റ് മത്സ്യതൊഴിലാളികൾ ചേർന്നാണ് കരയിലെത്തിച്ചത്.

Advertisements