KOYILANDY DIARY

The Perfect News Portal

ദേശീയ യുവജനോത്സവത്തിൽ പങ്കെടുക്കുന്ന വർക്ക് യാത്രയയപ്പ് നൽകി.

സംസ്ഥാന കേരളോത്സവത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം നേടി കർണാടകയിൽ വച്ച് നടക്കുന്ന ദേശീയ യുവജനോത്സവത്തിൽ പങ്കെടുക്കുന്ന കൊയിലാണ്ടി നഗരസഭയിലെ അരങ്ങ് കൊയിലാണ്ടിയുടെ കലാകാരികൾക്ക് കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെസത്യൻ നാടൻപാട്ട് അവതരിപ്പിക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ നേർന്നുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
 ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി  അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ. കേളോത്ത് വത്സരാജ്. വി. രമേശൻ. ടി. ചന്ദ്രിക, ടി. കെ ഷീന. സജീവൻ അരങ്ങ്. രാജീവൻ പുളിയഞ്ചേരി എന്നിവർ സംബന്ധിച്ചു.
Advertisements