KOYILANDY DIARY

The Perfect News Portal

പി. കെ. ഫാമിലിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി

കുടുംബ സംഗമം നടത്തി.. കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പയറ്റുവളപ്പിൽ പി. കൗസു ടീച്ചറുടെ കുടുംബമായ പി. കെ. ഫാമിലിയുടെ കുടുംബ സംഗമം കൊയിലാണ്ടി ഗാമ (തക്കാര) ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പി. കെ. പ്രേമലത, പി. കെ. പ്രസന്നരാജൻ, പി. കെ. പ്രമീള ഭായ്, പി. കെ. പ്രസന്നാഭായ്, പി. കെ. പുഷ്പവല്ലി, പി. കെ. പ്രകാശിനി എന്നിവർ ദീപം കൊളുത്തിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ പ്രസിഡണ്ട് പൗരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു
കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ പയറ്റുവളപ്പിൽ പ്രസന്നരാജൻ, പി. കെ. പ്രേമലത കോട്ടൂളി, എ. അപ്പു പ്രസന്നം എന്നിവരെയും ഡോക്ടറേറ് കിട്ടിയ രഞ്ജിത്ത് ലാൽ പാലാഴി, പോലീസ് മെഡൽ നേടിയ അജീഷ് കുമാർ, അനിഷ്‌ക് എന്നിവരെയും ചടങ്ങിൽ വെച്ച് പൊന്നാട  അണിയിച്ച് ആദരിച്ചു. തുടർന്ന് കുടുംബങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി രാജീവൻ കൊല്ലം സ്വാഗതവും, ട്രഷറർ അനിൽ കുമാർ നിസർഗ്ഗ നന്ദിയും പറഞ്ഞു.
Advertisements