KOYILANDY DIARY

The Perfect News Portal

നന്തി റെയിൽവെ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമര പ്രഖ്യാപന കൺവെൻഷനും നടന്നു

മൂടാടി നന്തി റെയിൽപ്പാളത്തിന് സമീപം വേലികെട്ടി സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനെതിരെ നന്തി റെയിൽവെ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമര പ്രഖ്യാപന കൺവെൻഷനും നടന്നു. നന്തി ടൗണിൽ വെച്ച് നടന്ന കൺവെൻഷൻ മുൻ എംഎൽഎ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വിവിധ പാർട്ടി നേതാക്കന്മാരായ കെ ജീവാനന്ദൻ മാസ്റ്റർ, രാമകൃഷ്ണൻ കിഴക്കയിൽ, കെ കെ റിയാസ്, രാമചന്ദ്രൻ കെ, കരീം ഐ എൻ എൽ, റസല്‍ നന്ദി, നൗഫൽ നന്തി -സനീർ വില്ലങ്കണ്ടി വാർഡ് മെമ്പർ എം കെ മോഹനൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് റഫീഖ് പുത്തലത്ത്, സിറാജ് മുത്തായം, ആർ പി കെ രാജീവ് കുമാർ, പി പി കരിയും, കുഞ്ഞമ്മദ് കൂരളി എന്നിവർ നേതൃത്വം നൽകി. റഫീഖ് പുത്തലത്ത് സ്വാഗതവും റഷീദ് കോളറാട്ടിൽ നന്ദിയും പറഞ്ഞു.