കൊയിലാണ്ടി മേലൂർ സ്വദേശിനിയെ കാണാതായതായി പരാതി

കൊയിലാണ്ടി മേലൂർ സ്വദേശിനിയെ കാണാതായതായി പരാതി. മേലൂർ മുക്കാണ്ടിപൊയിൽ രാജൻ്റെ മകൾ രേഷ്മ (31)നെയാണ് കഴിഞ്ഞ ഫിബ്രവരി 22 മുതൽ കാണാതായതെന്ന് കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. താമസിക്കുന്ന വീട്ടിൽ നിന്ന് കന്ന്യാകുമാരിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയതാണെന്നാണ് പറയുന്നത്. ചുവപ്പ് നിറത്തിലുള്ള ചുരിദാർ ആണ് വേഷം. കണ്ടുകിട്ടുന്നവർ കൊയിലാണ്ടി സ്‌റ്റേഷനിലെ 0496 2620236 നമ്പറിലോ, തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ അറിയിക്കേണ്ടതാണ്.
