KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം ബൈപ്പാസിനടുത്ത് ഓടുന്ന കാറിനു തീ പിടിച്ചു. ആർക്കും പരിക്കില്ല

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിനടുത്ത് ഓടുന്ന കാറിനു തീ പിടിച്ചു. കാറിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്റെ കാറിനാണ് രാത്രി 8:30 മണിയോടുകൂടി തീ പിടിച്ചത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും  അഗ്നി രക്ഷാസേന എത്തി തീ പൂർണ്ണമായും അണച്ചു. യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായിരുന്നു.
.
.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പിഎമ്മിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അനൂപ് ബി കെ, രതീഷ്, സിജിത്ത് സി,  അനൂപ് എൻ പി, രജീഷ് വി പി, ബിനീഷ്, ഹോംഗാർഡ് രാംദാസ് വിചിലേരി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news
error: Content is protected !!