KOYILANDY DIARY

The Perfect News Portal

മലയാറ്റൂരിൽ കിണറ്റിൽ വീണ ആനകുട്ടിയെ രക്ഷപ്പെടുത്തി

മലയാറ്റൂർ: മലയാറ്റൂരിൽ കിണറ്റിൽ വീണ ആനകുട്ടിയെ രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ചാണ് ആനക്കുട്ടിയെ പുറത്തു കടത്തിയത്. മലയാറ്റൂർ ഇല്ലിത്തോട്ടിലെ റബർ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കാട്ടാനക്കൂട്ടം പ്രദേശത്ത് തന്നെ നിലയുറപ്പിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ജെസിബി ഉപയോ​ഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച ശേഷം പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്.