KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കാരപ്പറമ്പിൽ 14 വയസ്സുകാരനെ കാണാതായി

കോഴിക്കോട്: 14 വയസ്സുകാരനെ കാണാതായി. കാരപ്പറമ്പ് മർവയിൽ മഹമൂദ് ഫൈസലിൻ്റെ മകൻ യൂനുസിനെയാണു കാണാതായത്. പന്തീരാങ്കാവ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കു പോയ കുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്നാണ് അറിഞ്ഞത്. രക്ഷിതാക്കൾ ചേവായൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.