KOYILANDY DIARY

The Perfect News Portal

കേരളം ഒരുകോടി വാക്‌സിന്‍ കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്ക് നല്കുന്നതിനുള്ള കോവിഡ് വാക്സിന് കമ്പനികളിൽ നിന്നും നേരിട്ടുവാങ്ങാൻ മന്ത്രിസഭായോഗം അനുമതി നല്കി. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനാണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീല്ഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസം 10 ലക്ഷം ഡോസ് വാങ്ങും. കഴിഞ്ഞ ദിവസം വാക്സിന് നിർമ്മാണ കമ്പനികളുമായി സംസ്ഥാന സർക്കാർ ആശയവിനിമയം നടത്തിയിരുന്നു.

ലോക്ഡൗണിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി സഭായോഗം വിലയിരുത്തി. എന്നാല് ലോക്ഡൗണ് ഏർപ്പെടുത്തിയേക്കില്ല. അതേ സമയം കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *