KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

പാനൂർ: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. തലശ്ശേരി കോടതി ജീവനക്കാരൻ പുത്തൂരിലെ പുത്തൻപുരയിൽ രാജീവൻ്റെ ഭാര്യ ഗ്രീഷ്മ (38)യാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി അ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. മേപ്പയൂർ സ്വദേശി പ്രേമൻ്റെ മകളാണ്. അഞ്ചു ദിവസം മുമ്പ് വടകരയിൽ നിന്നെത്തിയ ഗ്രീഷ്മക്ക് അസ്വസ്ഥതയനുഭവപ്പെട്ട് പരിശോധനയ്ക്ക് വിധേയയായി.

കടുത്ത നാഭിവേദനയെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ പാർത്ഥിപ്, നീരവ് എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *