KOYILANDY DIARY

The Perfect News Portal

വന്മുഖം – എളമ്പിലാട് സ്‌കൂളിന് ഹരിത മുകുളം പുരസ്‌ക്കാരം

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഹരിത മുകുളം പുരസ്കാരം.
കോവിഡ് കാലത്തെ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കും, വേറിട്ട മറ്റു ഇടപെടലുകൾക്കുമാണ് മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്  ലഭിച്ചത്.   

5000 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കോവിഡ് മഹാമാരി മൂലം ഈ അധ്യയന വർഷം സ്കൂൾ തുറക്കാത്ത സാഹചര്യം ആയിരുന്നിട്ട് കൂടി ശ്രദ്ധേയങ്ങളായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *