KOYILANDY DIARY

The Perfect News Portal

18 വയസിന്​ മുകളിലുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും

ദില്ലി: 18 വയസിന്​ മുകളിലുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. മെയ്​ ഒന്ന്​ മുതലാണ്​ വാക്​സിന്‍ വിതരണം തുടങ്ങുക. കോവിന്‍ പോര്‍ട്ടലിലൂടെയാണ്​ രജിസ്​റ്റര്‍ ചെയ്യേണ്ടതെന്ന്​ നാഷണല്‍ ഹെല്‍ത്ത്​ അതോറിറ്റി സി.ഇ.ഒ ആര്‍.എസ്​ ശര്‍മ്മ വ്യക്തമാക്കി.

രജിസ്​റ്റര്‍ ചെയ്യുന്നതിന്​ മുമ്ബുണ്ടായിരുന്ന അതേ നടപടി​ക്രമം തന്നെയാണെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ക്ക്​ ബുദ്ധിമുട്ടില്ലാതെ വാക്​സിനെടുക്കുന്നതിനായി വാക്​സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്​. ചില കേന്ദ്രങ്ങളില്‍ റഷ്യയുടെ സ്​ഫുട്​നിക്​ വാക്​സിനും ലഭിക്കും.സ്വകാര്യ സ്ഥാപനങ്ങളോട്​ കോവിന്‍ പോര്‍ട്ടലില്‍ വാക്​സിന്‍ ടൈം ടേബിള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്​.

കോവിന്‍ പോര്‍ട്ടലില്‍ എങ്ങനെ രജിസ്​റ്റര്‍ ചെയ്യാം

Advertisements

​cowin.gov.in എന്ന പോര്‍ട്ടലിലേക്ക്​ ലോഗ്​ ഓണ്‍ ചെയ്​ത്​ മൊബൈല്‍ നമ്ബര്‍ നല്‍കുക

മൊബൈലിലേക്ക്​ എസ്​.എം.എസായി വരുന്ന ഒ.ടി.പി നല്‍കി വെരിഫൈ ബട്ടണ്‍ അമര്‍ത്തുക

ഒ.ടി.പി കൃത്യമാണെങ്കില്‍ രജിസ്​ട്രേഷന്‍ ഓഫ്​ വാക്​സിനേഷന്‍ പേജിലേക്ക്​ പോകും

പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തുക

രജിസ്​ട്രേഷന്‍ പൂര്‍ത്തിയായാല്‍ അക്കൗണ്ട്​ ഡീറ്റൈല്‍സ്​ പേജിലേക്ക്​ എത്തും. അക്കൗണ്ട്​ ഡീറ്റൈല്‍സ്​ പേജില്‍ വാക്​സിനുള്ള അപ്പോയിന്‍മെന്‍റ്​ എടുക്കാം.

ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌​ മൂന്ന്​ പേരുടെ വരെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *