KOYILANDY DIARY

The Perfect News Portal

കോവിഡ് കൂട്ട പരിശോധന ഒഴിവാക്കാനാവില്ലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

കൊവിഡ്‌ കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. സംസ്ഥാനം കൊവിഡ്‌ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോള്‍ കൂട്ടപരിശോധന പോലുള്ള നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനയക്കു നാല് ദിവസം വരെ സമയമെടുക്കും. പരിശോധന ഫലം എത്തുന്നതുവരെ ആളുകള്‍ സ്വയം ജാഗ്രത പുലര്‍ത്തണം.

വിദേശത്തുപോകുന്നവര്‍ക്കും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കും പരിശോധനയില്‍ മുന്‍ഗണന നല്‍കാം. സര്‍ക്കാരിനോട് ആലോചിക്കാതെ ഡോക്ടര്‍മാരുടെ സംഘടന വിമര്‍ശനം ഉയര്‍ത്തിയത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *