KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം: കീഴരിയൂരിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിര്‍മല ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ: പിയൂഷ് എം നമ്പൂതിരിപ്പാടിൻ്റെ സാന്നിദ്ധ്യത്തിൽ കോണ്‍ഫറന്‍സ് ഹാളില്‍ ജാഗ്രതാ യോഗം ചേര്‍ന്നു. പഞ്ചായത്ത് പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന ടെസ്റ്റിന് പുറമെ 13ന് നമ്പ്രത്ത്കര യു.പി സ്കൂളിലും 19ന് നടുവത്തൂര്‍ യു.പി സ്കൂളിലും ജില്ലാ മൊബൈല്‍ യൂണിറ്റിൻ്റെ സഹായത്തോടെ കൊവിഡ് ടെസ്റ്റ് മെഗാ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആര്‍.ആര്‍.ടി, ആശ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പെടുത്തി വാക്സിനേഷന്‍, ബോധവല്‍കരണ ക്യാമ്പുകളും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *