KOYILANDY DIARY

The Perfect News Portal

യന്ത്രത്തിൻ്റെ ബെൽറ്റ് പൊട്ടി തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

കൊയിലാണ്ടി: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തിൻ്റെ ബെൽറ്റ് പൊട്ടി താഴെ ഇറങ്ങാൻ പറ്റാതെ കിടന്ന തെങ്ങ് കയറ്റ തൊഴിലാളിയെ അതിസാഹസികമായി കൊയിലാണ്ടി അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മുചുകുന്ന് കോട്ട ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുചുകുന്ന് പാലേരി മീത്തൽ മണി (51) നെയാണ് അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്.

ബെൽറ്റ് പൊട്ടി 50 മീറ്റർ ഉയരമുള്ള തെങ്ങിൽ തൂങ്ങി കിടക്കുകയായിരുന്നു മണി. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയും, 15 അംഗ വളണ്ടിയർ ടീമും ചേർന്ന് അതിസാഹസികമായാണ് മണിയെ താഴെയിറക്കിയത്. തെങ്ങിനു സമീപത്തുകൂടെ ഇലട്രിക് ലൈൻ പോകുന്നത് കാരണം ഇറക്കൽ ബുദ്ധിമുട്ടായിരുന്നു. ഫയർ അസി.ഓഫീസർ, കെ.ടി. രാജീവൻ, ഫയർ ഓഫീസർ കെ.സതീശൻ, എ.പി. ജിതേഷ്, പി.കെ. സജീഷ്, കെ.എം. മനു പ്രസാദ്, നാട്ടുകാരായ എകരത്ത് സന്തോഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *