KOYILANDY DIARY

The Perfect News Portal

പിഞ്ചു ബാലികയുടെ ജന്മദിനാഘോഷം സേവാഭാരതി പാലിയേറ്റീവ് കെയറിനൊപ്പം

പിഞ്ചു ബാലികയുടെ ജന്മദിനാഘോഷം സേവാഭാരതി പാലിയേറ്റീവ് കെയറിനൊപ്പം
കൊയിലാണ്ടി: കൊല്ലം നാണോത്ത് പ്രഭാ നിലയത്തിൽ അനയ സാഗറിന്റെ മൂന്നാമത്തെ ജന്മദിനമാണ് ഏപ്രിൽ മൂന്ന് . സേവാഭാരതി പാലിയേറ്റീവ് കെയറിന്റെ ഒരു ദിവസത്തെ പ്രവർത്തനത്തിനുള്ള സഹായമാണ് അനയ സാഗർ സേവാഭാരതിയെ ഏൽപ്പിച്ചത്
കൊയിലാണ്ടി നഗരസഭയിലും പരിസരത്തുള്ള പഞ്ചായത്തുകളിലുമായി 400 ലധികം വീടുകളിൽ സേവാഭാരതിയുടെ പാലിയേറ്റിവ് കെയർ യൂണിറ്റ് കിടപ്പിലായ രോഗികളെ തികച്ചും സൗജന്യമായി പരിചരിക്കുന്നുണ്ട്കൊറോണ മഹാമാരിയുടെ കാലത്തും ഒരു ദിവസം പോലും മുടങ്ങാതെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാലിയേറ്റീവ് കെയർ യൂണിറ്റിന് സേവനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്
ജന്മദിനം, വിവാഹം, വിവാഹ വാർഷികം, ശ്രാദ്ധദിനം, മറ്റ് വിശേഷ ദിനങ്ങൾ എന്നിവയിൽ ജനങ്ങൾ നൽകുന്ന സഹായം കൊണ്ടാണ് ആശുപത്രി കഞ്ഞി വിതരണവും, പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നത്.
കൃഷ്ണ സാഗറിന്റെയും ലക്ഷ്മി സാഗറിന്റെയും മകളാണ് അനയ സാഗർ
കുടംബത്തിന് സേവാഭാരതിയുടെ നന്ദി അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *