KOYILANDY DIARY

The Perfect News Portal

കുഴൽപ്പണവുമായി മൂന്ന് പേർ പിടിയിൽ

കോ​ഴി​ക്കോ​ട്: കു​ഴ​ല്‍​പ​ണ​വു​മാ​യി കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍ പൊ​ലീ​സ് പി​ടി​യി​ല്‍. മു​റി​യ​നാ​ല്‍ അ​ബാ​ബീ​ല്‍ ഫ​വാ​സ് (23), പ​തി​മം​ഗ​ലം വ​ട്ടു​വാ​ള്‍ ഷാ​ദി​ല്‍ (20), കൊ​ട്ട​ക്കാ​യ വ​യ​ല്‍ കോ​ട്ട​ക്ക​ല്‍ മു​ഹ​മ്മ​ദ് അ​സ്​​ലം (21) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. ക​മീ​ഷ​ണർ മു​ര​ളീ​ധ​രൻ്റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബെ​ന്നി ലാ​ലു​വിൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന്​ 21,02,300 രൂ​പ പി​ടി​ച്ചെ​ടു​ത്തു.

തൊ​ണ്ട​യാ​ട് റോ​ഡ്​ വ​ഴി ആ​ക്ടി​വ സ്കൂ​ട്ട​റി​ല്‍ യു​വാ​ക്ക​ള്‍ കു​ഴ​ല്‍​പ​ണ​വു​മാ​യി വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഫ​വാ​സിൻ്റെ പ​ക്ക​ല്‍ ​നി​ന്ന്​ ര​ണ്ട് ല​ക്ഷം രൂ​പ​യും പ​ണം എ​ത്തി​ക്കേ​ണ്ട ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളും വി​വി​ധ ബാ​ങ്കു​ക​ളു​ടെ നാ​ല് എ.​ടി.​എം കാ​ര്‍​ഡു​ക​ളും ല​ഭി​ച്ചു. ഷാ​ദി​ലിൻ്റെ പ​ക്ക​ല്‍​നി​ന്ന്​ 2,67800 രൂ​പ​യും വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ച്ച ബാ​ഗി​ല്‍​നി​ന്ന്​ പ​തി​മൂ​ന്ന​ര ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു.

ഇ​വ​രോ​ടൊ​പ്പം മ​റ്റൊ​രു സ്കൂ​ട്ട​റി​ല്‍ വ​രു​ക​യാ​യി​രു​ന്ന അ​സ്​​ല​മിൻ്റെ കൈ​യി​ല്‍​നി​ന്ന്​ 2,80,500 രൂ​പ​യും നി​ര​വ​ധി സ്ലി​പ്പു​ക​ളും എ.​ടി.​എം കാ​ര്‍​ഡു​ക​ളും ക​ണ്ടെ​ടു​ത്തു. ഇ​വ​ര്‍​ക്ക്​ പ​ണം ന​ല്‍​കി​യ സം​ഘ​ത്തെ കു​റി​ച്ച്‌ സൂ​ച​ന ല​ഭി​ച്ച​താ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് പ​റ​ഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *