KOYILANDY DIARY

The Perfect News Portal

എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ പര്യടന പരിപാടിക്ക് ആവേശകരമായ സമാപനം

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ മണ്ഡലം പര്യടന പരിപാടിക്ക് ആവേശകരമായ സമാപനം. വയലേലകളുടെ നടുവിലുടെയും, കടലോര മേഖലയിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കാവുംവട്ടത്തു നിന്നാരംഭിച്ച് ഒറ്റക്കണ്ടം, ആഴാവിൽ താഴെ, അമൃത സ്കൂൾ,  ശക്തി കുറുവങ്ങാട്,  കണയൻ കോട് ഗ്യാസ് ഗോഡൗൺ, അക്വഡേറ്റ് കുറുവങ്ങാട്, കൊയിലാണ്ടി ബസ് സ്റ്റാൻ്റ്,  ഗുരുകുലം ബീച്ച്, അരയങ്കാവ്, സിൽക്ക് ബസാർ,  കൊല്ലം ചിറ, പടിഞ്ഞാറു ഭാഗം, കൊല്ലം ടൗൺ, പന്തലായനി ശിവക്ഷേത്രം, വലിയമങ്ങാട്,  ചെറിയമങ്ങാട്,  വിരുന്നുകണ്ടി തുടങ്ങിയ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. വിരുന്നു കണ്ടിയിൽ നിന്നും, താള മേളങ്ങളോടെ വൻ ജനക്കൂട്ടത്തിൻ്റെ അകമ്പടിയോടെ കൊയിലാണ്ടി ഹാർബറിൽ പൊതുയോഗത്തോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *