KOYILANDY DIARY

The Perfect News Portal

ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി കേ​ശു​ഭാ​യ് പ​ട്ടേ​ല്‍ അ​ന്ത​രി​ച്ചു

ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി കേ​ശു​ഭാ​യ് പ​ട്ടേ​ല്‍ (92) അന്ത​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും ര​ണ്ടു​ത​വ​ണ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

ശ്വാ​സ ത​ട​സം മൂ​ലം കു​റ​ച്ച്‌ നാ​ളാ​യി ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. സെപ്റ്റം​ബ​റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

1995ലും 1998 ​മു​ത​ല്‍ 2001 വ​രെ​യു​മാ​ണ് കേ​ശ​ഭാ​യ് പ​ട്ടേ​ല്‍ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി പ​ദം വ​ഹി​ച്ച​ത്. ആ​റ് ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2012-ല്‍ ​ബി​ജെ​പി​യു​മാ​യി ഉ​ട​ക്കി പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു. തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്ത് പ​രി​വ​ര്‍​ത്ത​ന്‍ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ചു. 2012-ലും ​നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, അ​നാ​രോ​ഗ്യം കാ​ര​ണം 2014ല്‍ ​രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Advertisements

2014-ല്‍ ​ബി​ജെ​പി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി. കേ​ശു​ഭാ​യ് പ​ട്ടേ​ലി​നു പി​ന്‍​ഗാ​മി​യാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *