കോരക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു
കൊയിലാണ്ടി : മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത തികച്ചും ജനകീയനായ ഒരു പൊതുപ്രവർത്തകനാണ് കോരക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി. കെ നാണു എം.എൽ.എ. അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുരേഷ് മേലേപ്പുറത് അദ്ധ്യക്ഷത വഹിച്ചു.
പി. കെ കബീർ സലാല, സി. കെ. സുധീർ കുമാർ, കെ. എം ഷാജി, റിലേഷ് എം, റാമിസ് കാപ്പാട് എന്നിവർ സംസാരിച്ചു. ജനതാപ്രസ്ഥാനങ്ങളുടെ നേതാവായി പ്രവർത്തിക്കുമ്പോൾ തന്നെ അധ്യാപക പ്രസ്ഥാനത്തിലും ലൈബ്രറി പ്രസ്ഥാനത്തിലും സജീവമായിരുന്നു കെ കുഞ്ഞിരാമൻ മാസ്റ്ററെന്ന് ജില്ല പ്രസിഡന്റ് കെ ലോഹ്യ അനുശോചിച്ചു.