KOYILANDY DIARY

The Perfect News Portal

ചുഴലികാറ്റിൽ തെങ്ങ് വീണ് വീടു തകർന്നു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ചുഴലികാറ്റിൽ തെങ്ങ് വീണ് വീടു തകർന്നു. പന്തലായനി മാങ്ങോട്ടു കുനിയിൽ ബാലകൃഷ്ണൻ്റെ വീടാണ് തകർന്നത്. വീടിൻ്റെ സൺ ഷെയ്ഡും, കോൺക്രീറ്റും തകർന്നിട്ടുണ്ട്. ബാലകൃഷ്ണനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പന്തലായനി വില്ലേജ് ഓഫീസിൽ പരാതി നൽകി. നഗരസഭ 15-ാം വാർഡ് കൗൺസിലർ രേഖ വി.കെ. സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *